സാന്ത്വന പ്രവര്‍ത്തനത്തിന് വാട്സ് ആപ് മാതൃക

കാസര്‍കോട്: വാട്സ് ആപ്പിലൂടെ സൗഹൃദത്തിന്‍െറ തണലില്‍ അശണര്‍ക്ക് കൈത്താങ്ങായി മാറുകയാണ് കെ.എസ്.ഡി ലൈവ് വാട്സ് ആപ് ഗ്രൂപ്. 2014 ഡിസംബറില്‍ മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശി രൂപം നല്‍കിയ വാട്സ് ആപ് ഗ്രൂപ്പാണ് കെ.എസ്.ഡി ലൈവ്. കഴിഞ്ഞ ഡിസംബറില്‍ ഗ്രൂപ്പിന്‍െറ വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായാണ് സാന്ത്വന പ്രവര്‍ത്തനം ആരംഭിച്ച് കമ്മിറ്റി രൂപവത്കരിച്ചത്. പിന്നീട് ഓണ്‍ലൈന്‍ മീറ്റിങ് വഴി നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നാംഘട്ടം ആറുമാസം മുമ്പ് പിതാവ് മരണപ്പെട്ട പള്ളങ്കോടിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് 25,000 രൂപയും രണ്ടാംഘട്ടം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൊഗ്രാല്‍പുത്തൂര്‍ ദേശാകുളം സ്വദേശിക്ക് 20,000 രൂപയും നല്‍കി. മൂന്നാംഘട്ടം മൊഗ്രാല്‍പുത്തൂര്‍ ബള്ളൂരിലെ മദ്റസ അധ്യാപകന്‍െറ വീട് നിര്‍മാണത്തിനുവേണ്ടി 5,000 രൂപയും മഞ്ചേശ്വരം സ്വദേശിക്ക് 5,000 രൂപയും നല്‍കി. സ്വന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ഷഫീഖ് കോട്ടക്കുന്ന്, സിദ്ദീഖ് ഡബ്ള്‍, എസ്.എം. അഷ്റഫ് പള്ളകോട് (ദുബൈ), നസീര്‍ കാസ്കോ (ദുബൈ), ഷാഫി കോട്ടക്കുന്ന് (ദുബൈ), ഖാദര്‍ പള്ളക്കോട് (കുവൈത്ത്), യാസര്‍ കോട്ടക്കുന്ന് (ഖത്തര്‍), ജാഫര്‍ കോട്ടക്കുന്ന് (സൗദി), സൈഫുദ്ദീന്‍ അഡൂര്‍, ഷുഹൈബ് പള്ളക്കോട്, കെ.കെ. സിറാജ്, ഷഫീഖ് കോട്ടക്കുന്ന്, എസ്.എം. സിദ്ദീഖ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.