കിരാത നിയമങ്ങള്‍ ഉപയോഗിച്ച് അവകാശങ്ങള്‍ നിഷേധിക്കരുത് –കാനം രാജേന്ദ്രന്‍

വെള്ളരിക്കുണ്ട്: യു.എ.പി.എ പോലുള്ള കിരാത നിയമങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിപ്പില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ 91ാം രൂപവത്കരണ വര്‍ഷത്തോടനുബന്ധിച്ച് പരപ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ടില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ ലിബറല്‍ സാമ്പത്തിക നയ പരിഷ്കാരങ്ങളുടെ സ്വാധീനമാണ് നോട്ട് നിരോധനത്തിലൂടെ മോദി രാജ്യത്ത് അടിച്ചേല്‍പിക്കുന്നത്. മനുഷ്യനെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കുന്നതിനുള്ള പ്രത്യയശാസ്ത്രമാണിത്. ആഗോളവത്കരണം വളരുംതോറും ജനാധിപത്യം നശിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം. കുമാരന്‍ സ്വാഗതം പറഞ്ഞു. പൊതുയോഗത്തിന് മുന്നോടിയായി പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.