കാസര്‍കോട്: കേരള ഗ്രാമീണ്‍ ബാങ്ക് മുള്ളേരിയ ശാഖ ഓഫിസിന്‍െറ ജനല്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ബാങ്ക് കെട്ടിടത്തിന്‍െറ അകത്തുകടന്ന് പണം സൂക്ഷിച്ച ലോക്കര്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ശബ്ദംകേട്ട് ടൗണിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നാട്ടുകാരെ സംഘടിപ്പിച്ച് ബാങ്ക് വളയാന്‍ ശ്രമിച്ചപ്പോഴേക്കും കവര്‍ച്ചശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ആദൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും നഷ്ടപ്പെട്ടില്ളെന്ന് വ്യക്തമായി. മുള്ളേരിയ-ബദിയഡുക്ക റോഡില്‍ അരമനടുക്കം കോംപ്ളക്സിന്‍െറ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്നുള്ള കോണിപ്പടിവഴി കെട്ടിടത്തിന് മുകളില്‍ കയറിയ മോഷ്ടാക്കള്‍ അലാറം തകര്‍ത്തശേഷമാണ് ജനല്‍ മുറിക്കാന്‍ തുടങ്ങിയതെന്ന് പൊലീസിന്‍െറ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ബാങ്കിന്‍െറ ജനല്‍ ഗ്ളാസ് മുറിച്ചെടുത്തശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുമ്പുകമ്പികള്‍ അറുത്തുമാറ്റി അകത്തുകടന്നു. സ്വര്‍ണവും പണവും സൂക്ഷിച്ച സ്ട്രോങ്റൂം കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കവെയാണ് സ്ട്രോങ് റൂമിലെ സെക്യൂരിറ്റി അലാറം മുഴങ്ങിയത്. മുള്ളേരിയ ടൗണില്‍ വ്യാപാരികള്‍ നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അലാറം കേള്‍ക്കുകയായിരുന്നു. ഇദ്ദേഹം സമീപത്തെ വീട്ടിലത്തെി വിവരം അറിയിക്കുകയും ആളുകളെ സംഘടിപ്പിച്ച് ബാങ്ക് വളയാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും അപകടം മണത്ത കവര്‍ച്ചക്കാര്‍ ആയുധങ്ങളും മറ്റും ഉപേക്ഷിച്ച് സ്ഥലംവിട്ടിരുന്നു. ആദൂര്‍ പൊലീസും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്തേും സ്ഥലത്തത്തെിയിരുന്നു. കവര്‍ച്ചക്കാരെ കണ്ടത്തൊന്‍ വിവിധ സ്ഥലങ്ങളില്‍ വാഹനപരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബാങ്കിനകത്ത് രണ്ടു പുതിയ കമ്പിപ്പാരയും ഒരു ചാക്കുകെട്ടും ഉപേക്ഷിച്ചനിലയില്‍ കണ്ടത്തെി. ബിരിയാണി അരിയുടെ ചാക്കാണ് കണ്ടത്. ജില്ല പൊലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈ.എസ്.പി എം.വി. സുകുമാരന്‍ എന്നിവര്‍ ബാങ്കിലത്തെി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ബാങ്കിലത്തെി പരിശോധിച്ചു. ഒരുവര്‍ഷംമുമ്പ് നടന്ന കുഡ്ലു ബാങ്ക് കവര്‍ച്ച, ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച എന്നിവക്ക് ശേഷമുണ്ടായ ബാങ്ക് മോഷണശ്രമത്തെ പൊലീസ് ഗൗരവത്തിലെടുത്ത് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.