കാസര്‍കോട് നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്സനെ ഉപരോധിച്ചു

കാസര്‍കോട്: നഗരസഭയുടെ ഭവന പുനരുദ്ധാരണ പരിപാടിയില്‍ അഴിമതി നടത്തിയ വികസന സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സ്ഥിരംസമിതി ചെയര്‍പേഴ്സനെ ഉപരോധിച്ചു. ഒരു മണിക്കൂര്‍ നീണ്ട ഉപരോധസമരം നാലുമണിക്ക് അവസാനിപ്പിച്ചു. ടൗണ്‍ എസ്.ഐ പി. അജിത്കുമാറിന്‍െറ നേതൃത്വത്തില്‍ ഉപരോധത്തിന് പൊലീസ് കാവല്‍ ഏര്‍പെപ്പടുത്തിയിരുന്നു. ചൊവ്വാഴ്ച 2.30നാണ് വികസനകാര്യ സ്ഥിരംസമിതി യോഗം ചെയര്‍പേഴ്സന്‍ നൈമുന്നിസയുടെ നേതൃത്വത്തില്‍ ചേംബറില്‍ നടത്താന്‍ തീരുമാനിച്ചത്. ആറ് അംഗങ്ങളാണ് സമിതിയിലുള്ളത്. ഇവരില്‍ ചെയര്‍പേഴ്സന്‍ നൈമുന്നിസയും ഫര്‍ദാന ഹസൈനും 2.30നുതന്നെ കാബിനില്‍ കയറിയിരുന്നു. ഇതിന്‍െറ പിന്നാലെ മൂന്നുമണിയോടെ 14 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് പി. രമേശന്‍െറ നേതൃത്വത്തില്‍ കാബിനു മുന്നിലേക്ക് കുതിച്ചത്തെി കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അല്‍പസമയം കഴിഞ്ഞ് സ്ഥിരം സമിതിയംഗം ഹമീദ് ബെദിരയും അകത്തു കടന്നു. പിന്നീട് വന്ന അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അകത്ത് പ്രവേശിക്കാന്‍ കഴിയാതെയായി. സംഭവമറിഞ്ഞ് ടൗണ്‍ എസ്.ഐ പി. അജിത് കുമാറിന്‍െറ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം എത്തുകയും സമരക്കാര്‍ക്ക് ചുറ്റും നിലയുറപ്പിക്കുകയുമായിരുന്നു. 3.40ന് ഉദ്യോഗസ്ഥര്‍ മീറ്റിങ് കാബിനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനെ കൗണ്‍സിലര്‍മാര്‍ ആദ്യം എതിര്‍ത്തു. യോഗത്തിന് കടക്കുന്നവരെ തടയാന്‍ അനുവദിക്കില്ളെന്ന നിലപാട് എസ്.ഐ സ്വീകരിച്ചു. ഇതോടെ സ്ഥിരം സമിതിയോഗം അകത്ത് ചേര്‍ന്നു. നാല് മണിയോടെ സമരം അവസാനിപ്പിച്ച ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫിസിനു മുന്നില്‍ പൊതുയോഗം ചേര്‍ന്നു. സ്ഥിരം സമിതി യോഗം ചേരാന്‍ കോറം തികഞ്ഞില്ളെന്ന് പ്രതിപക്ഷ നേതാവ് പി. രമേശന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.