ചെര്‍ക്കളയില്‍ കത്തിക്കുത്ത്: മൂന്നുപേര്‍ക്ക് പരിക്ക്

ചെര്‍ക്കള: കുളത്തില്‍ കുളിക്കുന്നതിനിടയിലുണ്ടായ തര്‍ക്കം കത്തിക്കുത്തിലും പൊലീസിന്‍െറ ലാത്തിവീശലിലും കലാശിച്ചു. ചൊവാഴ്ച രാത്രി പത്തുമണിയോടെ ചെര്‍ക്കളയിലാണ് സംഭവം. സാരമായി കുത്തേറ്റ ചെര്‍ക്കള നെല്ലിക്കട്ടയിലെ നൗഫലി (24)നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ചൂരിയിലെ മുഹമ്മദ് അഷ്റഫ് (22), ആര്‍.ഡി നഗറിലെ അബ്ദുല്‍ ശിഹാബ് (25) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച പകല്‍സമയത്ത് ചെര്‍ക്കളയിലെ കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റം നടത്തിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ച് രാത്രി ഒമ്പതുമണിയോടെ ചെര്‍ക്കളയിലെ തട്ടുകടയിലും തര്‍ക്കവും ചേരിതിരിഞ്ഞ് സംഘര്‍ഷവും ഉടലെടുത്തു. തുടര്‍ന്ന് പതിനൊന്നുമണിയോടെ ഇരുവിഭാഗം സംഘടിച്ച് വന്ന് കത്തിക്കുത്തും സംഘട്ടനവും ഉണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തത്തെി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ലാത്തി വീശി ഓടിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ളെന്നും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ സ്ഥിതി കൂടി അറിഞ്ഞശേഷം മാത്രമേ കേസെടുക്കേണ്ട വകുപ്പ് സംബന്ധിച്ച് തീരുമാനമാകൂവെന്ന് വിദ്യാനഗര്‍ പൊലീസ് പറഞ്ഞു. പരിക്കേറ്റ നൗഫലിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ഡിസ്ചാര്‍ജായതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT