കുമ്പള: നബിദിനത്തെ വരവേല്‍ക്കാന്‍ മഹല്ലുകള്‍ ഒരുങ്ങി. മദ്റസ, ദര്‍സ് വിദ്യാര്‍ഥികളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നബിദിന റാലികളും വിദ്യാര്‍ഥികളുടെ കല, സാഹിത്യ മത്സരങ്ങളും നടക്കും. റാലികളില്‍ പ്രവാചക കീര്‍ത്തനങ്ങള്‍ മുഴങ്ങും. പള്ളികളിലും മറ്റും ഭക്ഷണപ്പൊതി വിതരണവും ഉണ്ടാകും. പുത്തിഗെ: നബിദിനത്തോടനുബന്ധിച്ച് മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്ക് തുടക്കമായി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരക്കും. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ പരിപാടി ഉദ്ഘാടനംചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. ആദം സഖാഫി പള്ളപ്പാടി, ബഷീര്‍ തങ്ങള്‍, ഹംസ സഖാഫി, ബഷീര്‍ സഅദി ഉപ്പിന, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, അബ്ദുല്ലത്തീഫ് സഅദി ആരിക്കാടി, ഉമര്‍ മദനി, ശരീഫ് സഖാഫി ബായാര്‍, അഷ്റഫ് സഖാഫി, ഉമൈര്‍ ഹിമമി, ബഷീര്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹ്യിദ്ദീന്‍ ഹിമമി ചേരൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറഞ്ഞു. വൈവിധ്യ സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനവ സമൂഹത്തിന് പ്രവാചക ദര്‍ശനങ്ങള്‍ മാര്‍ഗരേഖയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രകീര്‍ത്തന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഹമ്മദുല്‍ കബീര്‍ ജമലുലൈ്ളലി തങ്ങള്‍ പ്രാര്‍ഥന നടത്തി. സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, മുഹമ്മദ് ഇമ്പിച്ചിതങ്ങള്‍ ഖലീല്‍ സ്വലാഹ്, ബഷീര്‍ തങ്ങള്‍, മുഹമ്മദ് മുസ്ലിയാര്‍ സര്‍വാനി, ഷാജഹാന്‍ സഖാഫി പെരിന്തല്‍മണ്ണ, സ്വാലിഹ് മൊയ്തീന്‍ ഹാജി കണ്ണംഗാര്‍, ഗോള്‍ഡന്‍ ലത്തീഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ചെമ്മനാട്: ലേസ്യത്ത് ചെമ്മനാട് ബദര്‍ ജുമാമസ്ജിദിന്‍െറ നബിദിനാഘോഷ പരിപാടികള്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബദര്‍ ജുമാമസ്ജിദ് ഖതീബ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അബ്ദുല്‍ഹകീം ഹാജി കളനാട് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. താജുല്‍ ഉലമ മദ്റസ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.