പടന്ന: സഹപാഠിക്ക് വീടൊരുക്കാനുള്ള പടന്ന എം.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ പരിശ്രമം വിജയത്തിലേക്ക്. രണ്ടുവര്‍ഷമായുള്ള കുട്ടികളുടെ നിരന്തര പരിശ്രമമാണ് വീട് പണിയാനുള്ള സ്ഥലം കണ്ടത്തെുന്നതിനും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വഴിവെച്ചത്. വീട് നിര്‍മാണത്തിനുള്ള കുറ്റിയടിക്കല്‍ കര്‍മം പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഫൗസിയ ഉദ്ഘാടനംചെയ്തു. രണ്ട് വര്‍ഷം മുമ്പ് എന്‍.എസ്.എസ് നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയിലാണ് സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്ന സഹപാഠിയുടെ കുടുംബത്തിന്‍െറ പ്രശ്നം ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സുനിലിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ വീട് പണിയാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ഇതിനായി പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായും പി. സുനില്‍കുമാര്‍ ജനറല്‍ കണ്‍വീനറായും പി.പി. രാജന്‍, ഹരീന്ദ്രന്‍ എന്നിവര്‍ യഥാക്രമം കണ്‍വീനര്‍, ട്രഷററുമായും കമ്മിറ്റി രൂപവത്കരിച്ചു. തുടര്‍ന്ന് സഹായത്തിനായി പലരെയും സമീപിക്കുന്നതിനിടയിലാണ് ഗള്‍ഫിലെ വ്യാപാരിയായ പടന്ന സ്വദേശി പി. അന്‍സാരി പടന്ന കാന്തിലോട്ട് അഞ്ച് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഫണ്ട് കണ്ടത്തെി വീട് പണിയാനുള്ള കല്ലിറക്കി നിര്‍മാണം തുടക്കമിടുകയായിരുന്നു. അഞ്ചംഗ കുടുംബത്തിനായി എട്ടുലക്ഷം ചെലവിലാണ് വീട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ഏകദിന തുക സമാഹരണ യജ്ഞവും വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 18 വര്‍ഷമായി നിര്‍ധന രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും സാന്ത്വനമായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ പി. സുനില്‍കുമാറാണ് യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍. കുറ്റിയടിക്കല്‍ കര്‍മത്തില്‍ എസ്.സി. കുഞ്ഞഹമ്മദ്, വി.കെ.പി. ഹമീദലി, വി.കെ. മഖ്സൂദലി, മാമുനി രവി, കെ. രാജന്‍, കെ.പി. അബ്ദുല്ല, എന്‍.എസ്.എസ് യൂനിറ്റ് സെക്രട്ടറിമാരായ മുഹമ്മദ് റാഷിദ്, എസ്.സി. ശബ്നം, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.