ഓണപ്പരീക്ഷയടുത്തിട്ടും പുസ്തക വിതരണം പൂര്‍ത്തിയായില്ല എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച്

കാസര്‍കോട്: ഇടതു സര്‍ക്കാറിന്‍െറ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഓണപ്പരീക്ഷയടുത്തിട്ടും പൂര്‍ത്തിയാക്കാത്ത പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍െറ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദിഖ് സന്തോഷ് നഗര്‍, കബീര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, സി.ടി. റിയാസ്, മനാഫ് എടനീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഹാശിം ബംബ്രാണി, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ. ഹമീദ്, ഇര്‍ഷാദ് പടന്ന, ഇബ്രാഹിം പള്ളങ്കോട്, ജാബിര്‍ തങ്കയം, റഹ്മാന്‍ ഗോള്‍ഡന്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദിഖ് മഞ്ചേശ്വര്‍, റമീസ് ആറങ്ങാടി, നൗഷാദ് ചന്തേര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.