കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിന് മഞ്ചേശ്വരം മച്ചംപാടിയില്‍ തുടക്കം കുറിച്ചു. ത്വാഹ തങ്ങള്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.വി. ബാബുരാജ് ക്ളാസെടുത്തു. അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം മദീന, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍മജീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി, പി.എച്ച്. ഹുസൈനാര്‍ ഹാജി, സൈഫുല്ല തങ്ങള്‍, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ മച്ചംപാടി, ഇസ്മാഈല്‍ അസ്ഹരി, പി.എച്ച്. അസ്ഹരി ആദൂര്‍, ആരിഫ് മച്ചംപാടി, പി.എച്ച്. അബ്ദുല്‍ഹമീദ് ഹാജി, ഹാരിസ് പാവൂര്‍, ഇബ്രാഹിം ഫൈസല്‍ മച്ചംപാടി, മുഹയുദ്ദീന്‍ അസ്ഹരി, നാസര്‍ യമാനി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.