സപൈ്ളകോ ഓണം-ബക്രീദ് മേള തുടങ്ങി

കാസര്‍കോട്: സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ആഭിമുഖ്യത്തില്‍ ജില്ലാ ഓണം-ബക്രീദ് മേള ആരംഭിച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് മാര്‍ക്ക് ട്രേഡിങ് സെന്‍ററില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ 30 വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് സപൈ്ളകോ സബ്സിഡി നല്‍കുന്നതിന് 81.32 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 കോടി രൂപക്ക് പകരം 150 കോടി രൂപയാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് മാര്‍ഗങ്ങള്‍ തേടുമ്പോള്‍ സപൈ്ളകോ ഈ രംഗത്ത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം ആദ്യവില്‍പന നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ജയപ്രകാശ്, എം. ശ്രീലത, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി. രാജന്‍, അഡ്വ. എ. ഗോവിന്ദന്‍, അഡ്വ. സി.വി. ദാമോദരന്‍, കരിവെള്ളൂര്‍ വിജയന്‍, അസീസ് കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സപൈ്ളകോ റീജനല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ. രാജീവ് സ്വാഗതവും ജില്ലാ സപൈ്ള ഓഫിസര്‍ എം. വിജയന്‍ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് വരെയാണ് ഓണം മേള പ്രവര്‍ത്തിക്കുക. ശബരി മാവേലി ഓണം ബക്രീദ് സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ബില്ലില്‍ 2000 രൂപയുടെ സാധനം വാങ്ങുമ്പോള്‍ ഒരു സമ്മാനക്കൂപ്പണും തുടര്‍ന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഓരോ കൂപ്പണ്‍ വീതവും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.