ശാശ്വതിയെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

ഭീമനടി: മജ്ജയില്‍ കാന്‍സര്‍ബാധിച്ച് ആറുമാസമായി മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന എളേരിത്തട്ട് ഗവ. കോളജ് വിദ്യാര്‍ഥിനി ചെമ്പന്‍കുന്നിലെ ശാശ്വതിയെ (19) സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു. സ്വകാര്യ ബസ് ജീവനക്കാരന്‍ തറപ്പേല്‍ ദിനേശന്‍െറ മകളായ ശാശ്വതിയുടെ ചികിത്സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരും. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ചെമ്പന്‍കുന്ന് ഡിസ്കവറി ക്ളബില്‍ നടന്ന ചികിത്സാസഹായ സമിതി രൂപവത്കരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസീത രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.കെ. ചന്ദ്രമ്മ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. സുകുമാരന്‍, ജയശ്രീ കൃഷ്ണന്‍, മെംബര്‍ ബാലാമണി, പി.ആര്‍. ചാക്കോ, എ.ആര്‍. രാജു, പ്രഫ. ആര്‍. സന്തോഷ്, കനറാ ബാങ്ക് മാനേജര്‍ പി.ആര്‍. ശ്രീകുമാര്‍, സ്കറിയ തോമസ്, എ. ദുല്‍ക്കിഫിലി, ഇ.ടി. ജോസ്, കെ.വി. രാജീവന്‍, ജി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പരപ്പച്ചാലിലെ സൗരവ് ചികിത്സാസഹായ സമിതിയുടെ ബാക്കിവന്ന 20,000 രൂപ കണ്‍വീനര്‍ എ.ആര്‍. രാജു പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറി. വരുംദിവസങ്ങളില്‍ ബസുകളും ഓട്ടോകളും ശാശ്വതിയുടെ ചികിത്സക്ക് തുക സമാഹരിക്കാന്‍ നിരത്തിലിറങ്ങും. ഭാരവാഹികള്‍: പ്രസീത രാജന്‍ (ചെയ), ജി. മുരളീധരന്‍ (വര്‍ക്കിങ് ചെയ), ബാലാമണി, പ്രഫ. ആര്‍. സന്തോഷ് (വൈസ് ചെയ), ഇ.ടി. ജോസ് (കണ്‍), യു. കരുണാകരന്‍, സ്കറിയ തോമസ് (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.