കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഭാഷാ പുസ്തകങ്ങള്‍ എത്തിയില്ല

സ്തൃക്കരിപ്പൂര്‍: ഓണപ്പരീക്ഷ അടുത്തിട്ടും സ്കൂളുകളില്‍ ഭാഷാ വിഷയങ്ങളുടെ പുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളാണ് പാഠപുസ്തകം ലഭിക്കാതെ പരീക്ഷയെ അഭിമുഖീകരിക്കാനൊരുങ്ങുന്നത്. കാസര്‍കോട് ജില്ലയിലെ മിക്ക സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ ലഭിക്കാതെ വിദ്യാര്‍ഥികളും അധ്യാപകരും ഏറെ പ്രയാസത്തിലാണ്. ഇംഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷാ പുസ്തകങ്ങളാണ് ലഭിക്കാത്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ പുസ്തകങ്ങളുടെ ഇന്‍ഡന്‍ഡ് അതത് സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത ഉദാസീനതയാണ് ഉണ്ടായത്. 30ാം തീയതി സ്കൂളുകളില്‍ ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ പഴയ പുസ്തകം തേടി അലയേണ്ട ഗതികേടിലാണ് കുട്ടികള്‍. സാധാരണയായി പ്രസില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ആസഥാനത്തേക്ക് എത്തിച്ചശേഷം അവിടെനിന്ന് സ്കൂളുകളിലേക്ക് പുസ്തകങ്ങള്‍ അയക്കുകയാണ് പതിവ്. ഇത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ കാലതാമസം വരുന്നതിനാല്‍ പുസ്തകം അടിക്കുന്ന പ്രസില്‍നിന്നും ഇന്‍ഡന്‍ഡ് പ്രകാരമുള്ള പുസ്തകങ്ങള്‍ കൊറിയര്‍ മുഖാന്തരം അതത് സ്കൂളുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പക്ഷേ, അധ്യയന വര്‍ഷം ആരംഭിച്ചിട്ട് മാസം മൂന്നാകാറായിട്ടും ഭാഷാപഠനത്തിനുള്ള പുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.