എക്സൈസ് പരിശോധന ഊര്‍ജിതമാക്കി

നീലേശ്വരം: ഓണാഘോഷത്തിന്‍െറ ഭാഗമായി ലഹരിവസ്തുക്കളുടെ വില്‍പന നടത്തുന്ന കടകളില്‍ എക്സൈസ് വ്യാപക പരിശോധന നടത്തി. പെട്ടിക്കടകളിലും ഇതരസംസ്ഥാന ആളുകള്‍ ബീഡ വില്‍ക്കുന്ന സ്ഥലത്തും പരിശോധന നടത്തി. പാന്‍മസാലകളും മറ്റു ലഹരി ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നീലേശ്വരത്തും പരിസരത്തും വ്യാപകമായി എക്സൈസ് റെയ്ഞ്ച് സംഘം പരിശോധന നടത്തിയത്. വാഹനങ്ങളില്‍ വന്‍തോതില്‍ ഗോവ, കര്‍ണാടക മദ്യം കടത്തുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സംശയമുള്ള വാഹനങ്ങളും പരിശോധന നടത്തി. വ്യാഴാഴ്ച നടത്തിയ വ്യാജവാറ്റ് പരിശോധനയില്‍ 20 ലിറ്റര്‍ വാഷും രണ്ടു ലിറ്റര്‍ ചാരായവും പിടിച്ചെടുത്ത് കേസെടുത്തു. മടിക്കൈ തൊട്ടിലായിയില്‍ സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയിലാണ് വ്യാജവാറ്റ് കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. പ്രതി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT