കാഞ്ഞങ്ങാട്: മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ വിളിച്ച് ചേര്‍ത്ത കേരള സ്റ്റേറ്റ് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂനിറ്റ് പ്രതിനിധികളുടെ യോഗത്തില്‍ ശുചിത്വ കാഞ്ഞങ്ങാടിന് ധാരണയായി. നഗരത്തിലുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ അവരവര്‍ തന്നെ സംസ്കരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. വിവിധയിനം നികുതി നല്‍കി ടൗണില്‍ വ്യാപാരം നടത്തുന്ന കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ തെരുവു കച്ചവടം നടത്താന്‍ അനുമതി നല്‍കുന്നത് വ്യാപാര മേഖലയെ തകര്‍ക്കുന്ന രീതിയാണെന്ന് കെട്ടിട ഉടമകള്‍ യോഗത്തില്‍ ഉന്നയിച്ചു. നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കാന്‍ ധാരണയായി. കെട്ടിട നികുതി സംബന്ധമായ എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഉന്നയിച്ച എല്ലാ കാര്യങ്ങളും ചെയര്‍മാന്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കെട്ടിട ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്നിവരും കെട്ടിട ഉടമകളെ പ്രതിനിധാനം ചെയ്് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. അബ്ദുള്‍റഹിമാന്‍ഹാജി, ജില്ലാ പ്രസിഡന്‍റ് എം. ഹമീദ്ഹാജി, ജില്ലാ സെക്രട്ടറി പി.എം. ഫാറൂക്ക്, കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡന്‍റ് എം.ബി. ഹനീഫ, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ഇരിയ, വി.കൃഷ്ണന്‍, നാഗരാജന്‍, ബെസ്റ്റോ കുഞ്ഞാമദ്, പാലക്കി കുഞ്ഞാമദ്, ഷംസു പാലക്കി, പാലായി അബ്ദുള്ള, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, സോളാര്‍ കുഞ്ഞാമദ്ഹാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.