‘തേങ്ങയുമായി ഇങ്ങോട്ട് വരേണ്ട’

കാഞ്ഞങ്ങാട്: കൃഷിമന്ത്രിയുടെ നിര്‍ദേശംകേട്ട് തേങ്ങയുമായി കാഞ്ഞങ്ങാട്ടെ കൃഷിഭവനിലത്തെിയ കര്‍ഷകര്‍ പെരുവഴിയില്‍. പ്രതിസന്ധിയിലായ കേരകര്‍ഷകരെ സംരക്ഷിക്കാന്‍ കൃഷിഭവന്‍വഴി പച്ചത്തേങ്ങ സംഭരിക്കാനായിരുന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, തേങ്ങയുമായി ഇങ്ങോട്ട് വരേണ്ടെന്ന കൃഷിഭവന്‍ അധികൃതരുടെ മറുപടികേട്ട് മടങ്ങേണ്ട അവസ്ഥയാണ് മന്ത്രിയുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ട കര്‍ഷകര്‍ക്ക്. സംഭരിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ കൃഷിഭവന്‍ ഓഫിസില്‍ ചാക്കുകണക്കിന് തേങ്ങ കൂട്ടിയിട്ടിരിക്കുകയാണ്. കൃഷിഭവന്‍വഴിയുള്ള കേര ഫെഡിന്‍െറ കൊപ്ര, തേങ്ങ സംഭരണമാണ് പ്രതിസന്ധിയിലായത്. ടണ്‍കണക്കിന് തേങ്ങയും കൊപ്രയും ജില്ലയിലെ കേരഫെഡ് ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. ഇതുകാരണം കൃഷിഭവനുകളിലും തേങ്ങ കെട്ടിക്കിടക്കുന്നു. മുമ്പ് തേങ്ങ സംഭരിച്ചതുവഴി ലക്ഷങ്ങളാണ് കൃഷിക്കാര്‍ക്ക് കടബാധ്യത വന്നത്. ഇതോടെ കാഞ്ഞങ്ങാട്ടെ കൃഷിഭവനില്‍ തേങ്ങ, കൊപ്ര എന്നിവ കൊണ്ടുവരേണ്ടന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട്, പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ നിര്‍ദേശമനുസരിച്ചാണ് പച്ചത്തേങ്ങയും കൊപ്രയുമായി കര്‍ഷകര്‍ കൃഷിഭവനിലത്തൊന്‍ തുടങ്ങിയത്. മേയ് മുതല്‍ സംഭരിച്ച തേങ്ങയും ഉണങ്ങിയ കൊപ്രയും കൃഷിഭവനില്‍ കെട്ടിക്കിടക്കുകയാണ്. മുമ്പ് ടോക്കണ്‍ എടുത്തായിരുന്നു കര്‍ഷകര്‍ കൊപ്രയും തേങ്ങയും കൃഷിഭവനിലും മാര്‍ക്കറ്റിങ് സൊസൈറ്റികളിലും വിറ്റിരുന്നത്. ഒരിക്കല്‍ തേങ്ങ നല്‍കിയാല്‍ പിന്നീട് മൂന്നുനാല് മാസം കഴിഞ്ഞേ വീണ്ടും നല്‍കാന്‍ കഴിയൂ. ജില്ലയിലെ കേരകര്‍ഷകര്‍ക്ക് നാളികകേരം സംഭരിച്ച വകയില്‍ മുക്കാല്‍ കോടിയോളം രൂപ കൃഷിഭവനുകള്‍ നല്‍കാനുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതോടെ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുടിശ്ശികനല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. മഴക്കാലത്തെ തേങ്ങയും കൊപ്രയും ഇപ്പോഴും വിറ്റഴിക്കാനാകാതെ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍. കേരഫെഡ് 25 രൂപയാണ് ഒരു കിലോ തേങ്ങക്ക് കര്‍ഷകന് നല്‍കിയിരുന്നത്. നേരത്തേ കര്‍ഷകനില്‍നിന്ന് ടണ്‍വരെ തേങ്ങ വാങ്ങിയ കാഞ്ഞങ്ങാട്ടെ കൃഷിഭവനില്‍ പിന്നീട് തൂക്കം 40 കിലോ ആയി പരിമിതപ്പെടുത്തി. തേങ്ങവിപണനം പ്രതിസന്ധിയിലായതോടെ നട്ടംതിരിയുന്ന അവസ്ഥയിലായി കേരകര്‍ഷകര്‍. മാര്‍ക്കറ്റില്‍ വില തീരെ കുറഞ്ഞത് കര്‍ഷകരെ വല്ലാതെ വലച്ചു. മന്ത്രി പ്രസ്താവന ഇറക്കുന്നതല്ലാതെ കൃത്യമായ പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. തേങ്ങസംഭരണം കണ്‍സ്യൂമര്‍ ഫെഡ് നടത്താത്തതുകൊണ്ട് കര്‍ഷകര്‍ പൂര്‍ണമായും പ്രതിസന്ധിയിലായി. കേരഫെഡ് കൊപ്ര സംസ്കരണവും തേങ്ങസംഭരണവും കൃത്യമായി നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.