പള്ളിക്കര ഗേറ്റ് മുന്നറിയിപ്പില്ലാതെ അടച്ചു; യാത്രക്കാര്‍ ആറു മണിക്കൂര്‍ വലഞ്ഞു

നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം അടച്ചിട്ടത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ അടച്ച ഗേറ്റ് തുറന്നത് ഉച്ചക്ക് 1.30നാണ്. പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങി. വിവാഹ പാര്‍ട്ടികളുമായി പോകുന്ന ബസുകള്‍ ഉള്‍പ്പെടെ വഴിയിലായി. സ്ഥലപരിചയമുള്ളവര്‍ ഇടറോഡുകളിലൂടെയും മറ്റും റെയില്‍ കടന്നെങ്കിലും ഭൂരിഭാഗം വാഹനങ്ങളും ആറര മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.