കാഞ്ഞങ്ങാട്: ചിത്താരി ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വീണ്ടും റാഗിങ്. വ്യാഴാഴ്ചത്തെ സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച വീണ്ടും റാഗിങ് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 20 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഇതോടെ രണ്ട് സംഭവങ്ങളിലായി ആകെ 30 പേര്‍ക്കെതിരെ കേസായി. വ്യാഴാഴ്ച പ്ളസ്ടു വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തി പരാതി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറിയിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് ശേഷം ശനിയാഴ്ച പ്ളസ്ടു വിദ്യാര്‍ഥികള്‍ കൂട്ടമായത്തെി പരാതി കൊടുത്ത ദേഷ്യത്തില്‍ മറ്റൊരു വിദ്യാര്‍ഥിയെ റാഗ് ചെയ്യുകയായിരുന്നു. ഈ പരാതിപ്രകാരം ഇരുപത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിസരത്തുള്ള ചിലരുടെ സഹായത്താല്‍ സ്കൂളിലെ പുതിയ വിദ്യാര്‍ഥികള്‍ക്കെതിരെ കുഴപ്പമുണ്ടാക്കുന്നുവെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. പൊലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.