നൂറോളം കന്നുകാലി മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ഭാഗങ്ങളില്‍ ആറുമാസത്തിനിടെ നൂറോളം കന്നുകാലികളെ മോഷ്ടിച്ച സംഭവങ്ങളില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കന്നുകാലികളെ കടത്താനുപയോഗിച്ച പിക്കപ് വാന്‍ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പാവൂര്‍ മൂടിമാറിലെ അരുണ്‍ ഡിസൂസ (30), മഞ്ചേശ്വരം ദൗഡുഗോളിയിലെ ജോക്കി ഡിസൂസ (42), ആല്‍വിന്‍ ഡിസൂസ (48) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളിലെ നിരവധി കര്‍ഷകരുടെ കാലികളാണ് മോഷണം പോയത്. പരാതി നല്‍കിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ഷകരും നാട്ടുകാരും പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മോഷണത്തിനത്തെിയ നാലംഗസംഘത്തെ രണ്ടു പശുക്കളെ ടെമ്പോയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തത്തെി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാള്‍ ഇതിനിടെ ഓടിരക്ഷപ്പെട്ടു. മോഷ്ടാക്കള്‍ പിടിയിലായതോടെ നിരവധി നാട്ടുകാര്‍ പൊലീസില്‍ പരാതിയുമായി എത്തിയിട്ടുണ്ട്. വോര്‍ക്കാടി കെതുംപാടിയില്‍നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.