ജില്ലയിലെ മുഴുവന്‍ മൃഗാശുപത്രികള്‍ക്കും കെട്ടിടം നിര്‍മിക്കും –മന്ത്രി കെ. രാജു

കാസര്‍കോട്: ജില്ലയില്‍ സ്വന്തമായി സ്ഥലമുള്ള മുഴുവന്‍ മൃഗാശുപത്രികള്‍ക്കും കെട്ടിടം നിര്‍മിക്കുമെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു. ബളാംതോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍െറ 25 കിലോവാട്ട് സോളാര്‍ പവര്‍ പ്ളാന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ക്ഷീര വികസന വകുപ്പിലും മൃഗസംരക്ഷണ വകുപ്പിലും ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പാലിന്‍െറ ഗുണമേന്മ പരിശോധിക്കുന്നതിന് കുമ്പളയില്‍ സ്ഥാപിക്കുന്ന റീജനല്‍ ലാബ് പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. ലാബ് പൂര്‍ത്തീകരിക്കുന്നതിനും അനുബന്ധ സൗകര്യമൊരുക്കുന്നതിനും 1.75 കോടി രൂപ അനുവദിക്കും. ത്രിതല പഞ്ചായത്തുകള്‍ പദ്ധതി രൂപവത്കരണത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലക്ക് പ്രാധാന്യം നല്‍കണമെന്നും സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി. ഗോപാലകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് യുവ ക്ഷീരകര്‍ഷകരെ ആദരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ.ടി. തോമസ്, പരപ്പ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. മോഹനന്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോഷി ജോസഫ്, എം. ശോഭന, ജില്ലാ പഞ്ചായത്ത് അംഗം ഇ. പത്മാവതി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഹേമാംബിക, എം.സി. മാധവന്‍, ജെസി ടോം, ലത അരവിന്ദന്‍, ജി. സന്തോഷ്, കെ. മാധവന്‍, സി.ജി. സുഗതന്‍, പി.ആര്‍. പ്രീതി, പി.ആര്‍. ഉഷാകുമാരി, സി.ആര്‍. അനൂപ്, ജി. ഷാജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍ സ്വാഗതവും സി.എസ്. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.