പാനമ കടലില്‍ കാണാതായ ഉദുമ സ്വദേശിയുടെ വിവരമില്ല; പൊലീസ് കേസെടുത്തു

ഉദുമ: കപ്പല്‍ജീവനക്കാരനായ ഉദുമ സ്വദേശിയെ ജോലിക്കിടെ പാനമ കടലില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചില്ല. ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ഉദുമ പടിഞ്ഞാര്‍ ജന്മ കടപ്പുറത്തെ നിഖിലിനെയാണ് (21) പാനമ കടലില്‍ കാണാതായത്. എം.വി ബോഷം ബ്രസല്‍സ് ടാങ്കര്‍ കപ്പലിലെ കാറ്ററിങ് ജീവനക്കാരനായിരുന്നു നിഖില്‍. വ്യാഴാഴ്ച പുലര്‍ച്ചെ പാനമ സമയം 5.50ന് നിഖില്‍ ജോലിക്ക് കയറിയതായാണ് സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ച വിവരം. വിശ്രമസമയം കഴിഞ്ഞ് വീണ്ടും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നിഖിലിന്‍െറ അടഞ്ഞുകിടക്കുന്ന കാബിന്‍ പരിശോധിച്ചെങ്കിലും കണ്ടത്തൊനായില്ല. കപ്പല്‍ മുഴുവനും തിരഞ്ഞിട്ടും നിഖിലിനെ കണ്ടത്തൊനായില്ല. മുംബൈ കേന്ദ്രീകരിച്ചുള്ള ആംഗ്ളോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്മെന്‍റ് കമ്പനിയുടേതാണ് കപ്പല്‍. നിഖിലിനെ കാണാതായതിനെ തുടര്‍ന്ന് കമ്പനിയുടെ മൂന്നു പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകീട്ട് പാലക്കുന്നിലത്തെി ബന്ധുക്കള്‍ക്കും പൊലീസിനും വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഗോവയിലെ ന്യൂസീയില്‍ പരിശീലനം പൂര്‍ത്തിയാക്കിയശേഷം കാമ്പസ് റിക്രൂട്ട്മെന്‍റിലൂടെ ജനുവരിയിലാണ് നിഖില്‍ ജോലിക്ക് കയറിയത്. അടുത്തമാസം നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.