കുമ്പളയില്‍നിന്ന് കാണാതായ കൊലക്കേസ് പ്രതി തോക്കുമായി കര്‍ണാടകയില്‍ പിടിയില്‍

കുമ്പള: കുമ്പളയില്‍നിന്ന് കാണാതായ കൊലക്കേസ് പ്രതിയെ തോക്കുമായി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് പേരാലിലെ മുഹമ്മദിന്‍െറ മകന്‍ ശഫീഖിനെ കൊലപ്പെടുത്തി പൊട്ടോരിയിലെ പണിതീരാത്ത വീടിനടുത്ത് പൂഴിയില്‍ കുഴിച്ചിട്ട കേസിലെ പ്രതി സദ്ദു എന്ന മുഹമ്മദ് അസീര്‍ (22) ആണ് പിടിയിലായത്. ഇയാളെ കഴിഞ്ഞമാസം 14നുശേഷം കാണാനില്ളെന്ന് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സദ്ദു കര്‍ണാടക പുത്തൂര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുണ്ടെന്ന് കണ്ടത്തെിയിരുന്നു. പാന്‍റ്സിന്‍െറ കീശയില്‍ കൈത്തോക്കുമായി നടന്ന സദ്ദുവിനെ രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തതായി ശനിയാഴ്ചയാണ് പുത്തൂര്‍ പൊലീസ് അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT