നീലേശ്വരം: നീലേശ്വരം സ്വദേശിയായ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കൊള്ളയടിച്ചു. പട്ടേന കാനാവീട്ടില്‍ കെ.വൈ. ശശിനായരാണ് (48) ഗുജറാത്തില്‍നിന്ന് നീലേശ്വരത്തേക്കുള്ള യാത്രക്കിടെ പോര്‍ബന്തര്‍-കൊച്ചുവേളി എക്സ്പ്രസില്‍ കൊള്ളയടിക്കപ്പെട്ടത്. വിഷു അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. ഗുജറാത്ത് സൂറത്തില്‍ ഷെയര്‍ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ മാനേജറാണ്. റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ ജനറല്‍ കമ്പാര്‍ട്മെന്‍റിലായിരുന്നു യാത്ര. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, വീട്ടുകാര്‍ക്കായി വാങ്ങിയ വിഷുക്കോടികള്‍, ലഗേജുകള്‍, ഷര്‍ട്ടിന്‍െറയും പാന്‍റ്സിന്‍െറയും കീശകളിലായി സൂക്ഷിച്ച 10,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ട്രെയിന്‍ ഗോവയില്‍ എത്തിയപ്പോള്‍ ഉറങ്ങിപ്പോയിരുന്നു. ഗോവക്കും മംഗളൂരുവിനുമിടയില്‍വെച്ചാണ് കവര്‍ച്ചയെന്ന് കരുതുന്നു. ബോധം കെടുത്തിയതായി സംശയിക്കുന്നു. നീലേശ്വരത്തിന് പകരം കണ്ണൂരില്‍ എത്തിയപ്പോഴാണ് ഉണര്‍ന്നത്. അപ്പോഴേക്കും, ധരിച്ച വസ്ത്രങ്ങള്‍ ഒഴികെ എല്ലാം നഷ്ടപ്പെട്ടിരുന്നു. സഹയാത്രികരുടെയും മറ്റും സഹായത്തോടെയാണ് നീലേശ്വരത്തത്തെിയത്. പരാതിയറിഞ്ഞ് കാസര്‍കോട് പൊലീസ് വീട്ടിലത്തെി മൊഴിയെടുത്തു. പയ്യന്നൂര്‍ മഠത്തില്‍ തവിടിശ്ശേരി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം പട്ടേനയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.