തീരദേശ റോഡരികിലെ ഇ-മാലിന്യം ദുരിതമായി

തൃക്കരിപ്പൂര്‍: തിരക്കേറിയ റോഡരികില്‍ ഇലക്ട്രോണിക് മാലിന്യം കുന്നുകൂടുന്നു. ചെറുവത്തൂര്‍-വെള്ളാപ്പ് തീരദേശ ടൂറിസം പാതയോരത്ത് സ്വകാര്യ വ്യക്തിയാണ് ഇ-മാലിന്യം കൂട്ടിയിടുന്നത്. പാതയില്‍ മാച്ചിക്കാട് കവല കഴിഞ്ഞ് ആയിറ്റി ഇ.കെ. നായനാര്‍ സ്മാരക വായനശാലക്ക് സമീപത്താണ് മാസങ്ങളായി ഇ-മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. ഇവിടെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കടയില്‍ ആക്രി ആവശ്യത്തിന് എത്തിച്ച ഫ്രിഡ്ജ്, ടെലിവിഷന്‍, അലക്കുയന്ത്രം, അരവുയന്ത്രം തുടങ്ങിയവയാണ് റോഡിനോട് ചേര്‍ന്ന് ഇട്ടിരിക്കുന്നത്. ഒരേസമയം ഇരുദിശയിലും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറി നില്‍ക്കാന്‍ പോലും സൗകര്യം നിഷേധിക്കുന്ന രീതിയില്‍ ഇവിടെ ഇരുവശത്തും മാലിന്യമുണ്ട്. റോഡിന്‍െറ വീതി കഴിഞ്ഞ് അല്‍പം പോലും നടപ്പാതയില്ലാത്ത മേഖലയാണിത്. തെരുവുവിളക്കിന്‍െറ അഭാവത്തില്‍ രാത്രിനേരത്ത് അപകട സാധ്യത വര്‍ധിക്കുന്നു. ഇരുചക്ര വാഹന യാത്രികരും പരിസരവാസികളും പല തവണ ബന്ധപ്പെട്ട കടയുടമയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ളെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.