കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി ഷിബു കടവങ്ങാനത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രസ്ക്ളബ് പരിസരത്ത് കൈയേറ്റം ചെയ്തു. പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയശേഷം കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഷിബു. വിവരമറിഞ്ഞത്തെിയ 30 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ബാലകൃഷ്ണന്‍െറ കൊലയാളിയെ വെറുതെ വിടില്ളെന്ന് ആക്രോശിച്ചത്തെിയ പ്രവര്‍ത്തകര്‍ ഷിബുവിന്‍െറ മുതുകിലും കൈയിലും മര്‍ദിച്ചു. പിന്നീട് പത്രപ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തള്ളിമാറ്റി ഷിബുവിനെ പ്രസ്ക്ളബ് കെട്ടിടത്തിനുള്ളിലാക്കി ഷട്ടര്‍ താഴ്ത്തിയശേഷം സ്ഥിതി ശാന്തമാക്കുകയാ യിരുന്നു. മുക്കാല്‍ മണിക്കൂറിനു ശേഷമാണ് കാസര്‍കോട് സി.ഐ പി.കെ.സുധാകരനും സംഘവും സ്ഥലത്തത്തെിയത്. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയശേഷമാണ് പൊലീസിന് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. പ്രതിയെ പിന്നീട് ഹോസ്ദുര്‍ഗ് പൊലീസിനു കൈമാറി. 2013 സെപ്റ്റംബര്‍ 16നു തിരുവോണദിവസമാണ് ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ചത്. സ്കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.