കാസര്‍കോട്: ജില്ലയില്‍ പൊതുശൗചാലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ജില്ലാശുചിത്വമിഷന്‍ ഫണ്ടും നിര്‍മല്‍ പുരസ്കാരത്തിനായി ലഭിച്ച ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച പൊതുശുചിത്വ സമുച്ചയങ്ങള്‍ പലതും അറ്റകുറ്റപ്പണിയുടെ പേരില്‍ പ്രവര്‍ത്തനരഹിതമാണ്. ഇവ പ്രവര്‍ത്തനക്ഷമമാക്കാനുള്ള തുക കണ്ടെത്തേണ്ടത് അതത് പഞ്ചായത്തുകളാണെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചു. ബസ്സ്റ്റാന്‍ഡുകളിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നിരവധി ആളുകള്‍ ആശ്രയിക്കുന്ന ശൗചാലയങ്ങള്‍ക്കാണ് ഈ ഗതി. ജില്ലയിലെ 26 പഞ്ചായത്തുകളില്‍ 65 പൊതുശുചിത്വസമുച്ചയങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ പലതും പ്രവര്‍ത്തന രഹിതമായതോടെയാണ് ജില്ലാ ഭരണകൂടം പുതിയ നിര്‍ദേശവുമായി രംഗത്തത്തെിയത്. പൊതുശുചിത്വ സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് ഫണ്ട് സ്വീകരിച്ച് ഭൂമി ലഭ്യമല്ളെന്ന കാരണത്താല്‍ നിര്‍മാണം നടത്താത്ത ബ്ളോക് പഞ്ചായത്തുകള്‍ ഫണ്ട് തിരിച്ചടക്കണമെന്നും നിര്‍ദേശിക്കുന്നു. ശുചിത്വ സമുച്ചയങ്ങളുടെ പാതിയില്‍ നിര്‍ത്തിയ പണി പൂര്‍ത്തീകരിച്ച് ബ്ളോക് പഞ്ചായത്തിന് ഉടന്‍ കൈമാറണമെന്നും ശുചിത്വമിഷന്‍ നിര്‍മല്‍ ഗ്രാമപുരസ്കാര്‍ മൂലം ലഭിച്ച ഫണ്ട് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ജില്ലാ ശുചിത്വമിഷന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച് പ്രവര്‍ത്തന രഹിതമായ പൊതുശുചിത്വ സമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മാലിന്യത്തിന്‍െറ അളവ് കുറക്കുന്നതിന്‍െറ ഭാഗമായി പഞ്ചായത്ത് യോഗങ്ങളിലും പൊതുപരിപാടികളിലും പ്ളാസ്റ്റിക് ഗ്ളാസ് ഒഴിവാക്കി സ്റ്റീല്‍ ഗ്ളാസ് ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍രാജ്, എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.