തൃക്കരിപ്പൂര്‍: ലോകബാങ്ക് സഹായത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പുവര്‍ഷ പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മിക്കുന്ന ശീതീകൃത ടൗണ്‍ഹാള്‍ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. 38 ലക്ഷം രൂപ ചെലവില്‍ 2355 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഹാളില്‍ 350 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ടാകും. പഞ്ചായത്ത് ഓഫിസ് പരിസരത്തെ നിലവിലുള്ള ഷോപ്പിങ് കോംപ്ളക്സ് കെട്ടിടത്തിന്‍െറ മുകള്‍നിലയിലാണ് ഹാള്‍ പണിയുന്നത്. പ്രവൃത്തി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.വി. പത്മജ, സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ. ബാവ, അഡ്വ. എം.ടി.പി. കരീം, അംഗങ്ങളായ ടി. ശ്യാമള, കെ.പി. സുഹറ, ടി.വി. പ്രഭാകരന്‍, പി.വി. ലേഖ, കെ. കണ്ണന്‍, എ.കെ. ഹാഷിം, എം. മാലതി, എം. സുമതി, പി. തങ്കമണി, പി.പി. ഖമറുദ്ദീന്‍, അസി. എന്‍ജിനീയര്‍ കെ. രമേശന്‍, സെക്രട്ടറി ടി.വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.