തോട്ടം തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു

കാസര്‍കോട്: തോട്ടം തൊഴിലാളികളുടെ മിനിമംകൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 10 മുതലാണ് ബി.സി. റോഡ് ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഇതത്തേുടര്‍ന്ന് ഉച്ചവരെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ് പ്രവര്‍ത്തകര്‍ സംയുക്തമായാണ് സമരം നടത്തിയത്. പൊതുയോഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, യു. തമ്പാന്‍ നായര്‍, ബി.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, പി.പി. സുന്ദരന്‍, കെ.എസ്. കുര്യാക്കോസ്, പി.ജി. മോഹനന്‍, ബി.സി. കുമാരന്‍, എം.ജെ. ജോയ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.