കാഞ്ഞങ്ങാട്: ദേശീയപാതയോരത്തെ തണല്‍ മരങ്ങള്‍ അപകട ഭീഷണിയാവുന്നു. കഴിഞ്ഞദിവസം പുല്ലൂരിനും പൊള്ളക്കടക്കും ഇടയില്‍ വന്‍ ചേരമാവ് പൊട്ടി റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരം പൊട്ടിവീഴുന്ന സമയത്ത് വാഹനങ്ങള്‍ കടന്നുപോകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മരത്തിന്‍െറ ചില്ലകള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനാല്‍ പ്രദേശത്ത് രണ്ട് ദിവസം വൈദ്യുതി തടസ്സവും നേരിട്ടു. ഇതിന് സമീപത്തായി നിലവില്‍ എട്ടോളം തണല്‍മരങ്ങളും റോഡിലേക്ക് ചരിഞ്ഞ് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ദേശീയപാതയില്‍ പുല്ലൂര്‍ മുതല്‍ പൊള്ളക്കട, കേളോത്ത് വരെയാണ് ഇത്തരത്തിലുള്ള തണല്‍ മരങ്ങള്‍ സഥിതി ചെയ്യുന്നത്. പ്രധാനമായും ആല്‍മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞുതൂങ്ങിക്കിടക്കുന്നത്. കണ്ടെയ്നര്‍ ലോറി പോലുള്ള വാഹനങ്ങള്‍ അപകടഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മരം കടപുഴകി 12ഓളം ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അന്ന് ഒരാഴ്ചകാലം പണിയെടുത്താണ് കെ.എസ്.ഇ.ബി അധികൃതര്‍ പ്രദേശത്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടാകുന്നതോടൊപ്പം വൈദ്യുതി ബന്ധവും തകരാറിലാവുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകട ഭീഷണി ഉയര്‍ത്തുന്ന തണല്‍ മരങ്ങള്‍ വെട്ടിമാറ്റുകയോ ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്തില്ളെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമായേക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.