നമ്പ്യാര്‍ക്കല്‍ അണക്കെട്ട് പാലം പ്രവൃത്തി പുരോഗമിക്കുന്നു

നീലേശ്വരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുവദിച്ച പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ട് പാലം പ്രവൃത്തി പുരോഗമിക്കുന്നു. നാല് മീറ്റര്‍ വീതിയിലാണ് പാലം. ആറ് തൂണുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. പാലത്തിന്‍െറ സ്ളാബ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന്‍െറ സമീപത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. 1960ല്‍ നിര്‍മിച്ച അണക്കെട്ടിന്‍െറ ചോര്‍ച്ചമൂലം സമീപ പ്രദേശങ്ങളില്‍ കൃഷിയിടത്തില്‍ ഉപ്പുവെള്ളം കയറുന്നത് പതിവായിരുന്നു. മുന്‍ ഹോസ്ദുര്‍ഗ് എം.എല്‍.എ പള്ളിപ്രം ബാലന്‍െറ ശ്രമഫലമായാണ് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ മൂലപ്പള്ളി, പുതുക്കൈ നിവാസികള്‍ക്ക് ഏറെ ആശ്വാസമാകും. 2016 മാര്‍ച്ചില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.