കാഞ്ഞങ്ങാട്: വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍നിന്ന് അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ഒരാഴ്ചക്കുള്ളില്‍ പ്രതികളെയും തൊണ്ടിമുതലുകളും പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കാഞ്ഞങ്ങാട് പ്രൈവറ്റ് ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് സംഘടനയുടെ പേരിലാണ് നഗരത്തില്‍ കൂറ്റന്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ജില്ലാ പൊലീസ് ചീഫ് എ. ശ്രീനിവാസിനും ബാങ്ക് കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി കെ. ഹരിശ്ചന്ദ്ര നായിക്, അന്വേഷണ ടീം അംഗങ്ങള്‍ എന്നിവര്‍ക്കും അഭിനന്ദനം അറിയിച്ചാണ് കോട്ടച്ചേരി ട്രാഫിക് ജങ്ഷനില്‍ പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പതിച്ച പോസ്റ്ററില്‍ സി.ഐ, എസ്.ഐമാര്‍ക്കും കാഞ്ഞങ്ങാടിന്‍െറ നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും അന്വേഷണ സംഘത്തെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.