ചൈല്‍ഡ് ലൈന്‍ എക്സ്പ്രസിന് വരവേല്‍പ്

പുത്തിഗെ: അവകാശ ബോധവത്കരണവുമായി പര്യടനം നടത്തുന്ന ചൈല്‍ഡ് ലൈന്‍ എക്സ്പ്രസ് റോഡ് ഷോ ജില്ലയിലത്തെി. മുഹിമ്മാത്ത് കാമ്പസില്‍ നല്‍കിയ സ്വീകരണം പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ബി. മുഹമ്മദ് ബാഡൂര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്ലൈന്‍ ജില്ലാ ഡയറക്ടര്‍ വികസനം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്റര്‍ അനീസ് ജോസ്, കോഓഡിനേറ്റര്‍ ഉദയകുമാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് സെക്രട്ടറിമാരായ അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, എം. അന്തുഞ്ഞി മൊഗര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, മാനേജര്‍ ഉമര്‍ സഖാഫി, അബ്ദുല്ല മുഖാരിക്കണ്ടം, അബ്ദുസ്സലാം അഹ്സനി, ഇബ്രാഹിം അഹ്സനി, അബ്ദുല്‍അസീസ് ഹിമമി, ഹസന്‍ ഹിമമി സഖാഫി, ഹാഫിള് ഷാഹുല്‍ഹമീദ് സുഹ്രി, ഖലീല്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പ്രദര്‍ശനം വീക്ഷിച്ചു. മറ്റു ജില്ലകളിലെ പ്രദര്‍ശനശേഷമാണ് ചൈല്‍ഡ് ലൈന്‍ എക്സ്പ്രസ് ജില്ലയിലത്തെിയത്. ചൈല്‍ഡ് ലൈന്‍ കേരളയും കേരള സംസ്ഥാന ബാലാവകാശ കമീഷനും സംയുക്തമായാണ് യാത്ര ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.