ചെറുവത്തൂര്‍: നാടകത്തെ ഹൃദയത്തിലേറ്റാന്‍ എത്തുന്ന പ്രേക്ഷകരുടെ ബാഹുല്യംകൊണ്ട് മാണിയാട്ട് ഗ്രാമം സമ്പന്നമാകുന്നു. കോറസ് മാണിയാട്ട് സംഘടിപ്പിക്കുന്ന നാലാമത് എന്‍.എന്‍. പിള്ള സ്മാരക സംസ്ഥാന പ്രഫഷനല്‍ മത്സരം വീക്ഷിക്കാനാണ് ഓരോ ദിവസവും ആയിരക്കണക്കിന് നാടക പ്രേമികള്‍ എത്തുന്നത്. നാടക ചര്‍ച്ച, സംവാദം, സെമിനാര്‍, നാടകപ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികള്‍ ഓരോ ദിവസങ്ങവും സംഘടിപ്പിക്കും. 21നാണ് നാടക മത്സരം ആരംഭിച്ചത്. ഏഴ് മത്സര നാടകങ്ങളും രണ്ട് പ്രദര്‍ശന നാടകവുമാണ് ഇത്തവണയുള്ളത്. ആദ്യം അരങ്ങേറിയ സുഗന്ധ വ്യാപാരിയും തുടര്‍ന്ന് അരങ്ങേറിയ ഉച്ചവെയില്‍ കൂത്ത്, നീതിസാഗരം എന്നിവയും പ്രേക്ഷകര്‍ ഇമവെട്ടാതെ ആസ്വദിച്ചു. ഉച്ചവെയില്‍ കൂത്ത് എന്ന നാടകം 3500ഓളം പേരാണ് വീക്ഷിച്ചത്. 23ന് അങ്കമാലി അഞ്ജലിയുടെ ‘ആദിവസം നാളെയാണ്’, 24ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘മാമാങ്കം’, 25ന് കൊച്ചിന്‍ സംഗമിത്രയുടെ ‘കുടുംബ പുസ്തകം’, 26ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘നാരങ്ങമിട്ടായി’, 27ന് തൃശൂര്‍ യമുനയുടെ ‘തുമ്പോലാര്‍ച്ച’ എന്നീ നാടകങ്ങള്‍ അരങ്ങേറും. നാടകപ്രേമികള്‍ക്ക് ചുക്ക് കാപ്പിയും മറ്റും നല്‍കി സംഘാടകരും നാട്ടുകാരും നാടകത്തോടൊപ്പം കൂടുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്. നാടക മത്സരം 30ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.