എക്സൈസ് സംഘം 87 കുപ്പി വിദേശമദ്യം പിടികൂടി

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 87 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മദ്യക്കടത്ത് ബസ് ജീവനക്കാരുടെ അറിവോടെയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന കെ.എ 19-എഫ് 3212 നമ്പര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍വെച്ചാണ് മദ്യം പിടികൂടിയത്. ഹൊസങ്കടി ചെക്പോസ്റ്റില്‍ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കാര്‍ബോര്‍ഡ് ബോക്സിലാക്കി ബസിന്‍െറ സീറ്റിനടിയിലാണ് മദ്യം ഒളിപ്പിച്ചുവെച്ചിരുന്നത്. പിറകുവശത്തെ സീറ്റിന് അടിഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യം കണ്ടത്തെിയത്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. മംഗളൂരുവില്‍നിന്നും ബസില്‍ കയറ്റിവിടുന്ന മദ്യം കാസര്‍കോട്ട് ഇറക്കുകയാണ് ചെയ്യുന്നത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് അധികൃതരുടെ ഒത്താശയോടെയാണ് മദ്യ ഇടപാട് നടത്തുന്നതെന്നാണ് ആരോപണം. കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യം കടത്തുന്നത് പലതവണയായി എക്സൈസ് പിടികൂടിയിരുന്നു. മദ്യം കൊണ്ടുവരുന്നയാളെ പിടികൂടാന്‍ സാധിക്കാതിരുന്നതോടെയാണ് ഇതിന് പിന്നില്‍ ബസ് ജീവനക്കാരുടെ ഒത്താശയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചത്. ഇങ്ങനെ മദ്യം കൊണ്ടുവരുന്നതിന് ജീവനക്കാര്‍ക്ക് 2000 രൂപയാണ് മദ്യക്കടത്തുകാര്‍ പ്രതിഫലം നല്‍കുന്നതെന്നും എക്സൈസിന്‍െറ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മംഗളൂരു കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ക്ക് മഞ്ചേശ്വരം എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.