കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ദുര്‍ഗന്ധം വമിക്കുന്നു

കാസര്‍കോട്: മത്സ്യമാര്‍ക്കറ്റിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടിയായില്ല. ഇതേ തുടര്‍ന്ന് ഇവിടെ ദുര്‍ഗന്ധം വമിക്കുന്നു. ഏതാനും ദിവസങ്ങളായി മത്സ്യമാര്‍ക്കറ്റിന് സമീപം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. മത്സ്യാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്. അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും കാക്കകള്‍ കൊത്തിക്കൊണ്ട് പോയി സമീപത്തെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ഇടുന്നതും പതിവാണ്. ഇതോടെ സമീപ വാസികളും ദുരിതത്തിലായിരിക്കുകയാണ്. കോടികള്‍ ചെലവിട്ട് നിര്‍മിച്ച മത്സ്യമാര്‍ക്കറ്റില്‍ മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യമൊരുക്കിയിട്ടില്ല. അതിനാല്‍ മലിനജലം മാര്‍ക്കറ്റിനകത്ത് കെട്ടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്ന് പല മത്സ്യതൊഴിലാളികളും മാര്‍ക്കറ്റ് കെട്ടിടത്തിന് പുറത്താണ് ഇപ്പോഴും മത്സ്യവില്‍പന നടത്തുന്നത്. മാര്‍ക്കറ്റിലെ വൃത്തിഹീനമായ ചുറ്റുപാട് കാരണം ഇവിടെയത്തെുന്നവര്‍ രോഗ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.