ചിറപ്പുറത്തെ മാലിന്യ സംസ്കരണ പ്ളാന്‍റ് തുറക്കണമെന്ന ആവശ്യം ശക്തമായി

നീലേശ്വരം: നഗരം മാലിന്യങ്ങള്‍കൊണ്ട് ചീഞ്ഞുനാറുമ്പോള്‍ ആറുവര്‍ഷമായി അടഞ്ഞുകിടക്കുന്ന ചിറപ്പുറത്തെ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് തുറക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭാ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അടിയന്തര പ്രാധാന്യം കൊടുത്ത് ചെയ്യേണ്ടത് ശുചീകരണത്തിനാണ്. പുതിയ ഭരണസമിതി നിസ്സംഗത വെടിഞ്ഞ് പ്ളാന്‍റ് തുറക്കാനുള്ള നടപടിയെടുക്കണം. ഇല്ളെങ്കില്‍ നഗരം മാലിന്യക്കൂമ്പാരമായി മാറും. അരക്കോടി ചെലവഴിച്ച് അന്നത്തെ സി.പി.എം പഞ്ചായത്ത് ഭരണസമിതി പ്ളാന്‍റ് നിര്‍മിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ചപ്പോഴാണ് പ്ളാന്‍റിനെതിരെ പരിസരവാസികള്‍ സമരത്തിനിറങ്ങിയത്. സമരം പിന്നീട് ശക്തമാക്കിയപ്പോള്‍ നാട്ടുകാര്‍ ഹൈകോടതിയില്‍ പ്ളാന്‍റ് നിര്‍ത്തിവെക്കാന്‍ കേസ് ഫയല്‍ ചെയ്തു. ഇതോടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് പ്ളാന്‍റിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയത്. നാട്ടുകാരുമായി പുതിയ ഭരണസമിതി ചര്‍ച്ച നടത്തി സമയബന്ധിതമായി പരിഹാരം കണ്ട് പ്ളാന്‍റ് തുറക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. കെ.പി. ജയരാജന്‍ ചെയര്‍മാനായ പുതിയ ഭരണസമിതിയുടെ അനുകൂല നടപടിയുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.