കാസര്‍കോട്: ജനം തെരുവുനായ ഭീഷണിക്കിടയില്‍ പൊറുതിമുട്ടുമ്പോഴും നിയന്ത്രണത്തിന് പഴുതില്ലാതെ അധികാരികള്‍. നേരത്തേ പ്രഖ്യാപിച്ച തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം ഇതുവരെ പ്രവര്‍ത്തന സജ്ജമാക്കാനാവാത്ത അധികാരികള്‍ അതേ പദ്ധതി വീണ്ടും പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നു. തെരുവുനായകളെ പിടികൂടി കേന്ദ്രങ്ങളിലത്തെിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ് പ്രജനന നിയന്ത്രണം. ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനസഹായത്തോടെ മൃഗസംരക്ഷണവകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജീവനക്കാരുടെ കുറവും പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയതയും പദ്ധതിക്ക് വെല്ലുവിളിയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമാക്കുന്നതില്‍ പരാജയപ്പെട്ട ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നടന്ന തെരുവുനായ നിയന്ത്രണ പരിപാടിയുടെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സമാനമായ പദ്ധതിയാണ് വീണ്ടും പ്രഖ്യാപിച്ചത്. സര്‍ക്കാറേതര സംഘടന വഴി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക അനുമതി തേടുമെന്നും ജില്ലാ ഭരണകൂടം പറയുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആറ് തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. വന്ധ്യകരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് പ്രധാന കാരണം. ജില്ലയില്‍ ആവശ്യത്തിന് പട്ടി പിടിത്തക്കാരില്ലാത്തതും മറ്റ് ജില്ലയില്‍നിന്ന് വിദഗ്ധരെ എത്തിക്കാനുള്ള ബുദ്ധിമുട്ടുമാണ് പഞ്ചായത്ത് ഭരണസമിതികള്‍ തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. വെറ്ററിനറി ആശുപത്രിയില്‍ വന്ധ്യംകരണം നടത്തിയാല്‍ തന്നെ നായകളെ നാലഞ്ച് ദിവസം ആശുപത്രി പരിസരത്ത് തന്നെ കൂടുകളില്‍ സൂക്ഷിക്കണം. ഇതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ജില്ലയില്‍ തന്നെ നിരവധി വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ വന്ധ്യംകരണവുമായി എങ്ങനെ സഹകരിക്കുമെന്നാണ് അവരുടെ ചോദ്യം. 2012 ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 40119 വളര്‍ത്തുനായ്ക്കളും 9331 തെരുവുനായ്ക്കളുമുണ്ട്. മൃഗസംരക്ഷണവകുപ്പിന് കീഴില്‍ 35 ഡിസ്പെന്‍സറികളും ആറ് ആശുപത്രികളും ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, 14 വെറ്ററിനറി സര്‍ജന്മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിന് മുന്നില്‍ അധികാരികള്‍ കൈമലര്‍ത്തുന്നതിനിടയില്‍ വ്യാഴാഴ്ച കുമ്പള ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി. സംഭവംകണ്ട് സഹപാഠികള്‍ നായ്ക്കളെ കല്ളെറിഞ്ഞു ഓടിച്ചതോടെയാണ് വിദ്യാര്‍ഥി രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.