കുമ്പള: കൊക്കച്ചാൽ വാഫി കോളജ് വിദ്യാർഥികൾ പൂക്കട്ട -കളത്തൂർ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു. കാടുകയറിയ ഇവിടെ ഒന്നിലധികം തവണ വാഹനാപകടം സംഭവിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പൂക്കട്ട ശാഖ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് വിദ്യാർഥികൾ സാമൂഹികസേവനത്തിനിറങ്ങിയത്. ഉദ്ഘാടനം പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെൻററിൽ സുബൈർ നിസാമി നിർവഹിച്ചു. ജമാലുദ്ദീൻ തങ്ങൾ കൊക്കച്ചാൽ പ്രാർഥനക്ക് നേതൃത്വം നൽകി. വിദ്യാർഥികളെ ഇസ്ലാമിക് സെൻറർ ഭാരവാഹികൾ ആദരിച്ചു. എ.ബി. ഉസ്താദ് ഉജാർ, കെ.യു.ഐ.സി പ്രസിഡൻറ് ഹമീദ് അജ്മീർ, സെക്രട്ടറി യൂസഫ് പൂക്കട്ട, വൈസ് പ്രസിഡൻറ് നവാസ് പൂക്കട്ട, പി.എ. അബൂബക്കർ, അബ്ബാസലി, പി.എ. മൊയ്‌തു, എം.െഎ. മൊയ്‌തു, ഫർഷീദ്, കബീർ, ഇർഫാൻ, ഫൈസൽ ദണ്ഡഗോളി, സവാദ് ദണ്ഡഗോളി, അബ്ബാസ് ദണ്ഡഗോളി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.