കാസര്‍കോട്: ജില്ലയുടെ വികസനമുന്നേറ്റത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ കൈകോര്‍ക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു. ജെ.സി.ഐ കാസര്‍കോടിെൻറ ജേസീ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപ്രകൃതികൊണ്ട് സമ്പന്നമായ ജില്ലയില്‍ കാര്‍ഷികമേഖലയിലും ടൂറിസം രംഗത്തും ഏറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജെ.സി.ഐ കാസര്‍കോട് പ്രസിഡൻറ് കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി മുഖ്യാതിഥിയായി. പൊതുപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് 'സല്യൂട്ട് ദ സൈലൻറ് വര്‍ക്കർ' പുരസ്‌കാരം സമ്മാനിച്ചു. നഴ്‌സിങ് മേഖലയില്‍ ദീര്‍ഘകാലമായി സേവനംചെയ്യുന്ന പി. ഉഷ, അന്നമ്മ എന്നിവരെയും ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സി.കെ. അജിത്കുമാര്‍, സെക്രട്ടറി എന്‍.എ. ആസിഫ്, സവിത അഭിലാഷ്, നഫീസത്ത് ഷിഫാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.