കെ.എസ്.ഇ.ബിയോട് നാട്ടുകാർ; ദുരന്തത്തിന് കാത്തിരിക്കുകയാണോ?

ബദിയട്ക്ക: കെ.എസ്.ഇ.ബി ബദിയട്ക്ക സെക്ഷനിലെ പാടലട്ക്കയിൽ വൈദ്യുതിത്തൂൺ അപകടാവസ്ഥയിൽ. ത്രീഫേസ് ലൈനുള്ള തൂണി​െൻറ മുകൾഭാഗം പൊട്ടി അടർന്നനിലയിലാണ്. പലതവണ പ്രദേശവാസികൾ പരാതിപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ പകരം മാറ്റിസ്ഥാപിക്കാനുള്ള തൂൺ സ്ഥലത്ത് എത്തിച്ചങ്കിലും തുടർനടപടി ഉണ്ടായില്ല. വൈദ്യുതിത്തൂൺ ഏതുനിമിഷവും പൊട്ടിവീഴുമെന്ന അവസ്ഥയിലായതിനാൽ ഭീതിയിലാണ് പ്രദേശവാസികൾ. തൂൺ മാറ്റണമെന്ന മാസങ്ങൾ പഴക്കമുള്ള ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.