ചെമ്മനാട്: മുസ്ലിംലീഗ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സി.ടി. അഹമ്മദ് അലിക്ക് ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി നൽകിയ സ്വീകരണം ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ഉദുമ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് കെ.ഇ.എ. ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡൻറ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഗവ. കോളജ് യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ഷുഹൈബിനെയും മുസ്ലിം യൂത്ത്ലീഗ്, എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ശംസുദ്ദീന്‍ ചിറാക്കല്‍, സുല്‍വാന്‍ ചെമ്മനാട്, ആബ്‌ലസ് ചെമ്മനാട് എന്നിവരെയും അനുമോദിച്ചു. അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുസ്തഫ മച്ചിനടുക്കം, സി.എം. ഷാസിയ, എ.ബി. മുനീര്‍, കെ.ടി. നിയാസ്, എ.എ. താജുദ്ദീന്‍, ബദറുല്‍മുനീര്‍, ഷാഫി പെര്‍വാഡ്, എ.ബി. സൗബന്‍, അല്‍ത്താഫ് കുന്നരിയം, നസ്റുദ്ദീന്‍, എസ്.എ. സഹീദ്, പി.എം. അബ്ദുല്ല, സക്കീന, മുംതാസ് അബൂബക്കര്‍, അബ്ബാസലി കുന്നരിയത്ത് എന്നിവർ സംബന്ധിച്ചു. സി.എച്ച്. സാജു സ്വാഗതവും മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.