പഴയങ്ങാടി: പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം മാടായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴങ്ങാടിയിൽനിന്ന് പുതിയങ്ങാടി കടപ്പുറത്തേക്ക് ജനകീയ മാർച്ച് നടത്തി. പഴയങ്ങാടി ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധിയാളുകൾ പങ്കാളികളായി. പൗരത്വ ഭേദഗതി നിയമം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ കടലിൽ ഒഴുക്കി. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിനാളുകളും നിയമത്തിൻെറ പകർപ്പ് കടലിലിൽ ഒഴുക്കി. ബി.വി റോഡ്, കോഴി ബസാർ, മൊട്ടാമ്പ്രം, പുതിയങ്ങാടി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്ന് ആളുകൾ ജാഥയെ അഭിവാദ്യംചെയ്തു. കെ. പത്മനാഭൻ, വി. വിനോദ്, പി. ജനാർദനൻ, വരുൺ ബാലകൃഷ്ണൻ, എം. രാമചന്ദ്രൻ, ഒ.വി. രഘുനാഥ് എന്നിവർ നേതൃത്വം നൽകി. കടപ്പുറത്ത് ചേർന്ന സമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. ജനാർദനൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.