വനിതാ ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി

ശ്രീകണ്ഠപുരം: തേർളായിയിൽ വനിതാ ലീഗിൻെറ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. വനിതാ ലീഗ് ജില്ല വൈ. പ്രസിഡൻറ് കെ.പി. റംലത്ത് ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് സി. ഹഫ്സത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹൈറുന്നിസ ടീച്ചർ, സാംസ്‌കാരിക പ്രവർത്തക നസ്രി നമ്പ്രം, മിസ്‌രിയ ഹുസൈൻ, പി.കെ. നഫീസ, ഷഹനാസ്, റുഖിയ, കദീജ ടീച്ചർ എന്നിവർ സംസാരിച്ചു. കാവുമ്പായി രക്തസാക്ഷി ദിനം ഇന്ന്; എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും ശ്രീകണ്ഠപുരം: അനശ്വരരായ കാവുമ്പായി രക്തസാക്ഷികളുടെ 73ാം രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ തിങ്കളാഴ്ച നടക്കും.1946 ഡിസംബര്‍ 30നാണ് കാവുമ്പായിയിലെ കുന്നിന്‍മുകളില്‍ സമരനേതാക്കള്‍ക്ക് നേരെ കരക്കാട്ടിടം ജന്മിയുടെ നിർദേശപ്രകാരം എം.എസ്.പിക്കാര്‍ വെടിയുതിര്‍ത്തത്. കുന്നിന്‍മുകളില്‍ പലഭാഗത്ത് നിന്നുണ്ടായ ഏറ്റുമുട്ടലില്‍ തെങ്ങില്‍ അപ്പ നമ്പ്യാര്‍, പി. കുമാരന്‍, ആലോറമ്പന്‍ കണ്ടി കൃഷ്ണന്‍, പുളുക്കൂല്‍ കുഞ്ഞിരാമന്‍, മഞ്ഞേരി ഗോവിന്ദന്‍ എന്നിവര്‍ വെടിയേറ്റ് വീണു മരിക്കുകയായിരുന്നു. രക്തസാക്ഷി അനുസ്മരണ ഭാഗമായി നിരവധി പരിപാടികളാണ് നടത്തിയിരുന്നത്. കഴിഞ്ഞ 20ന് പി. ജയരാജനാണ് അനുസ്മരണത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തിയത്. തിങ്കളാഴ്ച രാവിലെ ആറിന് സി.പി.എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം. വേലായുധന്‍ കാവുമ്പായി സമരക്കുന്നില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് കൂട്ടുംമുഖം പാലം കേന്ദ്രീകരിച്ച് റെഡ് വളൻറിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും നടക്കും. 5.30ന് ഐച്ചേരി രക്തസാക്ഷി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സി.പി.ഐ നേതാവ് സി.പി. മുരളി സംസാരിക്കും. രാത്രി എട്ടിന് നാടകം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.