പെരിങ്ങാടി: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ കുട്ടികളുടെ നാടകക്കളരി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. നാടകപ്രവർത്തകനും എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനുമായ വേണുദാസ് മൊകേരി ശിൽപശാലക്ക് നേതൃത്വം നൽകി. വൈകീട്ട് കുട്ടികളുടെ നാടകാവതരണവും തുടർന്ന് സമാപനസമ്മേളനവും നടന്നു. ചലച്ചിത്ര പിന്നണിഗായകൻ എം. മുസ്തഫ ഉദ്ഘാടനംചെയ്തു. ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ക്ഷേത്ര പ്രസിഡൻറ് ടി.പി. ബാലൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. മജീഷ് ടി. തപസ്യ സ്വാഗതവും രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു. ക്യാമ്പിനു ഹരീഷ് ബാബു, കണ്ടോത്ത് രാജീവൻ, ഒ.വി. ജയൻ, രാജേഷ് കണ്ണോത്ത്, കെ. അനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.