കാൽനട പ്രചാരണ ജാഥ

ന്യൂ മാഹി: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൻെറ പ്രചാരണാർഥം ന്യൂ മാഹി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. വേലായുധൻമൊട്ടയിൽ ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സി. സത്യാനന്ദൻ അധ്യക്ഷതവഹിച്ചു. എസ്.കെ. വിജയൻ ലീഡറായ ജാഥ പള്ളിപ്രം, മമ്മിമുക്ക്, കല്ലായി അങ്ങാടി, ന്യൂ മാഹി ടൗൺ, അഴീക്കൽ, കിടാരംകുന്ന്, കുറിച്ചിയിൽ, കരീക്കുന്ന് എന്നീ സ്വീകരണ കേന്ദ്രത്തിന് ശേഷം ഈയ്യത്തുങ്കാട് സമാപിച്ചു. സ്വീകരണ കേന്ദ്രത്തിൽ കെ. ജയപ്രകാശൻ, കെ.എ. രത്നകുമാർ, എൻ.കെ. പ്രേമൻ, പി.പി. രഞ്ജിത്ത്, ടി.കെ. ശ്രീജിത്ത്, സി.ആർ. റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.