കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ നടാല്‍ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം. മൈസൂരുവില്‍നിന്ന് വയനാട്ടിലേക്കു വിനോദയാത്രക്കു വന്ന സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി റോഡരികില്‍ നിര്‍ത്തി യാത്രികര്‍ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ സമീപത്തെ ഹോട്ടലില്‍നിന്ന് തീയണക്കുന്ന ഉപകരണം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ പൂര്‍ണമായും അണഞ്ഞില്ല. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി. അജയൻെറ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനയും തലശ്ശേരിയില്‍നിന്നുള്ള അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.