പ്രതിഷേധവുമായി അഭിഭാഷകരും

തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലശ്ശേരി ജില്ല കോടതി ബാറിലെ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോടതി പരിസരത്ത് നിന്നും ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് അഡ്വ. പി. ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വിശ്വൻ, അഡ്വ. കെ. അജിത്ത് കുമാർ, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. കെ.സി. രഘു, അഡ്വ. നിഷാദ്, അഡ്വ. മേരി മാത്യു, അഡ്വ. ടി. ജഗദീഷ് എന്നിവർ സംസാരിച്ചു. അഡ്വ. വിനോദ് കുമാർ ചമ്പളോൻ സ്വാഗതവും അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.