ഡോക്ടര്‍മുക്ക് ഫെസ്​റ്റ്​ 25 മുതല്‍

തലശ്ശേരി: പിണറായി ഡോക്ടർമുക്ക് ഫെസ്റ്റ് 25 മുതൽ 29 വരെ വിവിധ കലാപരിപാടികളോടെ നടക്കുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25ന് വൈകീട്ട് ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് ഫോക്ലോർ അക്കാദമിയുടെ വനിത പൂരക്കളി, നാടൻ പാട്ടുകൾ എന്നിവ അരങ്ങേറും. വെള്ളിയാഴ്ച രാത്രി ഏഴിന് കരിെവള്ളൂർ മുരളിയുടെ പ്രഭാഷണവും എട്ടിന് സിറാജ് കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാവും. ശനിയാഴ്ച രാത്രി ഒമ്പതിന് പിണറായി സാംസ്കാരിക സമിതി ഒരുക്കുന്ന ഗാനമേള ഒാർമച്ചെപ്പ് അരങ്ങേറും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ. രാജീവൻ, എൻ. അനിൽ രാജ്, പി. മഹേഷ്, വി. നന്ദനൻ, എന്‍. രാജേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.