എൻ.എസ്.എസ് ക്യാമ്പിൽ കരകൗശല ചിത്രപരിശീലനം

മാഹി: മാഹി ആശ്രയ വനിത സൊസൈറ്റി സംഘടിപ്പിച്ച ഏകദിന കരകൗശല ചിത്രപരിശീലന പരിപാടി ക്യാമ്പംഗങ്ങൾക്ക് നവ്യാനുഭവമായി. പള്ളൂർ വി.എൻ.പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സപ്തദിന എൻ.എസ്.എസ് വാർഷിക ക്യാമ്പിൻെറ ഭാഗമായി ഒരുനാൾ പൂർണമായി അഭയ വനിത സൊസൈറ്റിയുടെ അതിഥികളായി മാറിയത്. ചിത്രകാരി കെ.ഇ. സുലോചന ക്യാമ്പ് ഡയറക്ടറായി. മൺപാത്രങ്ങളിൽ മ്യൂറൽ ചിത്രങ്ങൾ രചിക്കുന്ന കലാചാരുതയുടെ രസതന്ത്രങ്ങൾ ചിത്രകാരി കെ.ഇ. സുലോചന വിവരിച്ചു നൽകി. ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.പി. മുരളി, സി. ലളിത, സജിനി സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.