ട്രിപ്​ വിളിച്ചുകൊണ്ടുപോയി ഒാ​േട്ടാ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു

കണ്ണൂര്‍: നഗരത്തിൽനിന്ന് ട്രിപ് വിളിച്ച് ഒാേട്ടാ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചു. ഓട്ടോ ഡ്രൈവര്‍ തയ്യിലിലെ കെ.ടി. നിഹാലാണ് അക്രമത്തിനിരയായത്. വയറിന് സാരമായ പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ചേംബർ ഹാൾ സി.എച്ച് സര്‍ക്കിളിന് സമീപത്തുനിന്ന് മൂന്നംഗസംഘം തോട്ടടയിലേക്ക് പോകാനായാണ് ഓട്ടോ വിളിച്ചത്. താഴെചൊവ്വ റെയില്‍വ ഗേറ്റ് കഴിഞ്ഞപ്പോള്‍ ഓട്ടോ നിര്‍ത്താൻ സംഘം ആവശ്യപ്പെട്ടു. ഒാേട്ടായിൽ നിന്നും നിഹാലിനെ വലിച്ചിറക്കി കുത്തുകയായിരുന്നു. ബഹളം കേട്ട് ആൾക്കാർ ഒാടിയെത്തുേമ്പാേഴക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.