വളപട്ടണത്ത് വടിവാളുകള്‍ കണ്ടെത്തി

വളപട്ടണം: വളപട്ടണം റെയിൽവേ പാലത്തിനടിയില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്നു രാവിലെയോടെ വളപട്ടണം സി.ഐ എം. ക ൃഷ്ണൻെറ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കെട്ടിയനിലയില്‍ രണ്ട് വടിവാള്‍ കണ്ടെത്തിയത്. പാലത്തിന് സമീപം കുറ്റിക്കാട്ടിലാണ് വടിവാളുകള്‍ കണ്ടത്. വളപട്ടണം എസ്.ഐ പി. വിജേഷ്, സി.പി.ഒമാരായ സുധീര്‍, പ്രേമരാജന്‍, സംജിത്ത്, അശോകന്‍, സിനോജ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വാൾ കണ്ടെടുത്തതിനെ തുടർന്ന് ബോംബ്സ്ക്വാഡും ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള ക്യു.ആർ.ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐ ടി.വി. ശശിധരൻെറ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡിൽ എ.എസ്.ഐ എം.പി. ജിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ ധനേഷ്, സനേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.